പാലക്കാട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊല്ലാൻ ശ്രമിച്ചു ; പ്രതി ഒളവിൽ
Nov 26, 2025, 18:07 IST
പാലക്കാട് : മണ്ണാർക്കാട് അലനല്ലൂർ പാലക്കാഴിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊല്ലാൻ ശ്രമിച്ചതായി പരാതി. ഗുരുതരമായി പരിക്കേറ്റ 52കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുഞ്ഞാത്തമ്മയെ ഭർത്താവായ കുഞ്ഞാലൻ ആണ് ആക്രമിച്ചത്. ഭർത്താവായ കുഞ്ഞാലൻ ആണ് ആക്രമണം നടത്തിയത്. സംഭവത്തെ തുടർന്ന് കുഞ്ഞാലൻ ഒളിവിലാണ്. കത്തിയുപയോഗിച്ച് കുഞ്ഞാത്തമ്മയെ വെട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന് ശേഷം പ്രതിയായ കുഞ്ഞാലൻ ഉടൻതന്നെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പോലിസ് അറിയിച്ചു.