പാലക്കാട്  യുവാവ് അയൽവാസിയെ തലയ്ക്കടിച്ചുകൊന്നു

ഇന്നലെ രാത്രിയിലായിരുന്നു ആക്രമണം. മദ്യപിച്ചുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. 

 
crime

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മണികണ്ഠന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും

പാലക്കാട് : പാലക്കാട് മുണ്ടൂരിൽ യുവാവ് അയൽവാസിയെ തലയ്ക്കടിച്ചുകൊന്നു. മുണ്ടൂർ കുന്നംക്കാട് സ്വദേശി മണികണ്ഠൻ ആണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു ആക്രമണം. മദ്യപിച്ചുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. 

സംഭവത്തിൽ അയൽവാസി വിനോദിനെ കോങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മണികണ്ഠന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.