പാലക്കാട് യുവാവ് ഭാര്യയെ വെട്ടി പരുക്കേല്‍പ്പിച്ചു
യുവാവ് ഭാര്യയെ വെട്ടി പരുക്കേപ്പിച്ചു. കോട്ടായി വറോട് കുന്നംപറമ്പ് വീട്ടില്‍ രമ്യ (35 ) യ്ക്കാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയാണ് സംഭവം.
Sep 9, 2026, 16:20 IST
പാലക്കാട്: യുവാവ് ഭാര്യയെ വെട്ടി പരുക്കേപ്പിച്ചു. കോട്ടായി വറോട് കുന്നംപറമ്പ് വീട്ടില്‍ രമ്യ (35 ) യ്ക്കാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയാണ് സംഭവം. സ്വകാര്യ ധനകാര്യ സ്ഥാപത്തിലെ ജീവനക്കാരിയായ രമ്യ ജോലിക്കായി പോകവെ, വീടിനു സമീപത്തു വച്ച് ഭര്‍ത്താവ് മേക്കോണം ജിഷാദ് (40) വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
കുടുംബ വഴക്കിനെത്തുടര്‍ന്ന് യുവതി ഭര്‍ത്താവില്‍ നിന്നും അകന്നാണ് താമസിക്കുന്നത്. പാലക്കാട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.