പാലക്കാട് 6 കിലോ കഞ്ചാവുമായി ഒരു യുവതി ഉൾപ്പടെ മൂന്നുപേർ പിടിയിൽ
പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ക്രൈം ഇൻ്റലിജൻസ് വിഭാഗവും എക്സൈസ് റേയ്ഞ്ചും, എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ആൻ്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനകളിൽ മലപ്പുറം പൊന്നാനി സ്വദേശികളായ മുബഷിർ, ശ്രീരാഗ്
പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ക്രൈം ഇൻ്റലിജൻസ് വിഭാഗവും എക്സൈസ് റേയ്ഞ്ചും, എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ആൻ്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനകളിൽ മലപ്പുറം പൊന്നാനി സ്വദേശികളായ മുബഷിർ, ശ്രീരാഗ് എന്നിവർ 6 കിലോ കഞ്ചാവുമായി പിടിയിലായി.മറ്റൊരു കേസിൽ പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശിനിയായ റൂമ ജമദാറാണ് 6 കിലോ കഞ്ചാവുമായി സംയുക്ത സംഘത്തിൻ്റെ പിടിയിലായത്.
സംഭവങ്ങളിൽ എക്സൈസ് കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വരുംദിനങ്ങളിലും പരിശോധനകൾ കർശനമായി തുടരുമെന്ന് ആർപിഎഫ് എക്സൈസ് വൃത്തങ്ങൾ അറിയിച്ചു.പാലക്കാട് ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗം ഇൻസ്പെക്ടർ എൻ.കേശവദാസ്, എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ അജയകുമാർ എൻ.ജി, റേയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആർ.റിനോഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിലാണ് ഇവരെ പിടികൂടിയത്.