പാലക്കാട് 750 ഗ്രാം കറുപ്പ് പിടികൂടിയ കേസ് : പ്രതിക്ക് കഠിന തടവും പിഴയും
750 ഗ്രാം കറുപ്പ് പിടികൂടിയ കേസിലെ പ്രതിക്ക് മൂന്നു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.
പാലക്കാട്: 750 ഗ്രാം കറുപ്പ് പിടികൂടിയ കേസിലെ പ്രതിക്ക് മൂന്നു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തമിഴ്‌നാട് തിരുപ്പൂര്‍ കാങ്കയം ക്രോസ് റോഡ് കെ.എല്‍.പി കോളനിയില്‍ ഹക്കീം (49)നെയാണ് ഫോര്‍ത്ത് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെന്നത്ത് ജോര്‍ജ് ശിക്ഷിച്ചത്. പിഴതുക അടച്ചില്ലെങ്കില്‍ 6 മാസം അധിക തടവ് അനുഭവിക്കണം.
2018 ഡിസംബര്‍ 30നാണ് പ്രതിയെ കറുപ്പുമായി പാലക്കാട് യാക്കര മഞ്ഞക്കുളം പള്ളിയുടെ മുന്നില്‍വെച്ച് പാലക്കാട് എക്‌സൈസ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. രാകേഷും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടിയത്. പാലക്കാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ ബി. വേണുഗോപാല്‍കുറുപ്പ് കേസിന്റെ അന്വേഷണവും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പണവും നിര്‍വഹിച്ചു. പ്രോസീക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ എസ്. സിദ്ധാര്‍ഥനും അഡ്വ. അനിഷ വൈശാഖ് മേനോനും ഹാജരായി.