ഓപ്പറേഷന്‍ ഡി-ഹണ്ട് ; 284 പേര്‍ അറസ്റ്റില്‍

 

തിരുവനന്തപുരം: ലഹരിമരുന്നിനെതിരായ ഓപ്പറേഷന്‍ ഡിഹണ്ടിന്റെ ഭാഗമായി ശനിയാഴ്ച്ച നടത്തിയ സ്‌പെഷല്‍ ഡ്രൈവില്‍ 2841 പേരെ പരിശോധിച്ചെന്നു പൊലീസ്. ലഹരിമരുന്ന് കൈവശം വച്ചതിന് 273 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.

284 പേര്‍ അറസ്റ്റിലായി. 26.433 ഗ്രാം എംഡിഎംഎ, 35.2 കിലോഗ്രാം കഞ്ചാവ്, 193 കഞ്ചാവ് ബീഡി എന്നിവ പിടിച്ചെടുത്തു. നിരോധിത ലഹരിമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെയാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.

സംസ്ഥാന പൊലീസ് മേധാവി ഡോ. എസ്. ദര്‍വേഷ് സാഹിബിന്റെ നിര്‍ദേശാനുസരണമായിരുന്നു പരിശോധന. സംസ്ഥാന ആന്റി നര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സ് തലവനും ക്രമസമാധാന വിഭാഗം എഡിജിപിയുമായ മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ റേഞ്ച് അടിസ്ഥാനത്തിലുള്ള എന്‍ഡിപിഎസ് കോഓര്‍ഡിനേഷന്‍ സെല്ലും ജില്ലാ പൊലീസ് മേധാവിമാരും ചേര്‍ന്നാണ് ഓപ്പറേഷന്‍ ഡി-ഹണ്ട് നടപ്പാക്കുന്നത്.