ഒമാനിലേക്ക് കഞ്ചാവ് കടത്താൻ ശ്രമം ; ഇന്ത്യക്കാരൻ വിമാനത്താവളത്തിൽ പിടിയിൽ
Jul 31, 2025, 18:52 IST
മസ്കത്ത്: ഒമാനിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച ഇന്ത്യക്കാരൻ വിമാനത്താവളത്തിൽ പൊലീസിന്റെ പിടിയിൽ. സലാല അന്താരാഷ്ട്ര വിമാനത്താവളം വഴി കഞ്ചാവ് കടത്തുവാൻ ശ്രമിച്ച ഇന്ത്യക്കാരനാണ് കസ്റ്റംസ് പരിശോധനയിൽ പിടിയിലായത്. ആറര കിലോഗ്രാം കഞ്ചാവ് ആണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.
സലാല വിമാനത്താവളത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് കസ്റ്റംസ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് കൺട്രോലർ എന്നീ വിഭാഗങ്ങളുടെ സഹകരണത്തോട് കൂടി നടത്തിയ പരിശോധനയിലാണ് ഇന്ത്യക്കാരനായ പ്രതി പിടിയിലായതെന്ന് റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ പറയുന്നു. വീഡിയോ ദൃശ്യം ഉൾപ്പെടുത്തിക്കൊണ്ട് പ്രസ്താവന പുറത്തിറക്കിയത്.