ഒല്ലൂരിൽ കാർ തടഞ്ഞ് രണ്ടര കിലോ സ്വർണം തട്ടിയ കേസിൽ അഞ്ചുപേർ പിടിയിൽ
പീച്ചി കല്ലിടുക്കിൽ കാർ തടഞ്ഞ് രണ്ടര കിലോ സ്വർണം തട്ടിയ സംഭവത്തിൽ മുഖ്യ പ്രതിയടക്കം അഞ്ചുപേർ പൊലീസ് പിടിയിലായി. മുഖ്യപ്രതി പത്തനംതിട്ട തിരുവല്ല തിരുമൂലപുരം ചുങ്കത്തിലായ ചിറപ്പാട്ടിൽ വീട്ടിൽ റോഷൻ വർഗീസ് (29), തിരുവല്ല ആലംതുരുത്തി മാങ്കുളത്തിൽ വീട്ടിൽ ഷിജോ വർഗീസ് (23), തൃശൂർ എസ്.എൻ പുരം പള്ളിനട ഊളക്കൽ വീട്ടിൽ സിദ്ദിഖ്
ഒല്ലൂർ: പീച്ചി കല്ലിടുക്കിൽ കാർ തടഞ്ഞ് രണ്ടര കിലോ സ്വർണം തട്ടിയ സംഭവത്തിൽ മുഖ്യ പ്രതിയടക്കം അഞ്ചുപേർ പൊലീസ് പിടിയിലായി. മുഖ്യപ്രതി പത്തനംതിട്ട തിരുവല്ല തിരുമൂലപുരം ചുങ്കത്തിലായ ചിറപ്പാട്ടിൽ വീട്ടിൽ റോഷൻ വർഗീസ് (29), തിരുവല്ല ആലംതുരുത്തി മാങ്കുളത്തിൽ വീട്ടിൽ ഷിജോ വർഗീസ് (23), തൃശൂർ എസ്.എൻ പുരം പള്ളിനട ഊളക്കൽ വീട്ടിൽ സിദ്ദിഖ് (26), തൃശൂർ നെല്ലായി കൊളത്തൂർ തൈവളപ്പിൽ വീട്ടിൽ നിശാന്ത് (24), തൃശൂർ കൈപ്പമംഗലം മൂന്നുപീടിക അടിപറമ്പിൽ വീട്ടിൽ നിഖിൽ നാഥ് (36) എന്നിവരെയാണ് മണ്ണുത്തി, പീച്ചി, വിയ്യൂർ, ഒല്ലൂർ പൊലീസ് സ്റ്റേഷനുകളിൽനിന്നുള്ള ഉദ്യോഗസ്ഥരടങ്ങുന്ന അന്വേഷണസംഘം സാഗോക്ക് സ്ക്വാഡിന്റെ സഹായത്തോടെ പിടികൂടിയത്.
സിദ്ദിഖ്, നിശാന്ത്, നിഖിൽ നാഥ് എന്നിവരെ 27ന് പുലർച്ച 3.30ഓടെ കുതിരാനിൽ നിന്നാണ് പിടികൂടിയത്. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം നടത്തിയ അന്വേഷണത്തിൽ തിരുവല്ലയിൽനിന്നാണ് ഷിജോ വർഗീസ്, റോഷൻ വർഗീസ് എന്നിവരെ പിടികൂടിയത്.