3.16 കിലോ കഞ്ചാവുമായി കഞ്ചാവുമായി ഒറീസ സ്വദേശി അറസ്റ്റിൽ

3.16 കിലോ കഞ്ചാവുമായി ഒറീസ സ്വദേശി അറസ്റ്റിൽ. ഭുവനേശ്വർ ഇഷാനേശ്വർ അമ്പലത്തിന് സമീപം നിലേന്ദ്രി വിഹാറിൽ രവീന്ദ്രകുമാർ സിങിനെ (35) യാണ് ഹേമാംബിക നഗർ പോലീസ് പിടികൂടിയത്. 

 

പാലക്കാട്:  3.16 കിലോ കഞ്ചാവുമായി ഒറീസ സ്വദേശി അറസ്റ്റിൽ. ഭുവനേശ്വർ ഇഷാനേശ്വർ അമ്പലത്തിന് സമീപം നിലേന്ദ്രി വിഹാറിൽ രവീന്ദ്രകുമാർ സിങിനെ (35) യാണ് ഹേമാംബിക നഗർ പോലീസ് പിടികൂടിയത്. 

പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനു സമീപം താണാവിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാവിനെ, പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം ചോദ്യം ചെയ്യുകയായിരുന്നു. ഹേമാംബിക നഗർ പോലീസ് ഇൻസ്‌പെക്ടർ കെ. ഹരീഷ്, സബ് ഇൻസ്‌പെക്ടർ ഉദയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പട്രോളിങ്.