നെയ്യാറ്റിൻകരയിൽ വൻ കഞ്ചാവ് വേട്ട
May 4, 2026, 19:25 IST
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വൻ കഞ്ചാവ് വേട്ട. 10 കിലോ കഞ്ചാവുമായി ആര്യനാട് സ്വദേശിയായ പ്രശാന്ത് (39) ആണ് പോലീസിന്റെ പിടിയിലായത്.
സിനിമ-സീരിയൽ മേഖലകളിലെ ലഹരി വിതരണം ലക്ഷ്യമിട്ടാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പ്രാഥമിക സൂചന. ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് നെയ്യാറ്റിൻകരയിൽ പരിശോധന നടത്തിയത്.