നെയ്യാറ്റിൻകരയിൽ നിരവധി കേസുകളിലെ പ്രതികൾ അറസ്റ്റിൽ
May 20, 2023, 19:21 IST
നെയ്യാറ്റിൻകര: നിരവധി ക്രിമിനൽ കേസിലെ പ്രതികളായ സഹോദരങ്ങൾ അറസ്റ്റിൽ. പെരുങ്കടവിള തത്തിയൂർ വട്ടംതല റോഡരികത്തു പുത്തൻ വീട്ടിൽ ഷിജു(30) സഹോദരൻ ഷിജിൻ(28) എന്നിവരാണ് പിടിയിലായത്. മോഷ്ടിച്ച ബെക്കിൽകറങ്ങിനടന്ന് മോഷണത്തിന് ശ്രമിക്കുന്നതിനിടയിലാണ് പ്രതികളെ പിടികൂടിയത്.
നെയ്യാറ്റിൻകര അസി. പൊലീസ് സൂപ്രണ്ട് ടി. ഫറാഷിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ഇൻസ്പെക്ടർ സി.സി. പ്രതാപചന്ദ്രൻ, സബ് ഇൻസ്പെക്ടർ ശശിഭൂഷൺ നായർ, അസി. സബ് ഇൻസ്പെക്ടർ സുരേഷ് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ബിനോയി ജസ്റ്റിൻ, രതീഷ്. ൈഡ്രവർ അനിൽകുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.