അവയവ കച്ച വടക്കേസിൽ അറസ്റ്റിലായ നജീബ് ശൃംഖലയിലെ 'ഏജന്റ്' മാത്രം ; അന്വേഷണം ഉന്നതരിലേക്കും
കിഴക്കമ്പലം: സംസ്ഥാനത്തെ നടുക്കിയ അവയവ കച്ച വടക്കേസിൽ അറസ്റ്റിലായ നജീബ്, വ്യാജരേഖകൾ ചമ ക്കുന്ന ശൃംഖലയിലെ കണ്ണി മാത്രമാണെന്ന് പൊലീസ്. ഇയാൾക്ക് പിന്നിൽ വൻ സ്രാവുകൾ പ്രവർത്തിക്കുന്നു ണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അന്ത ർസംസ്ഥാന ബന്ധങ്ങളുണ്ടെന്ന് കണ്ടെത്തിയ സാഹച ര്യത്തിൽ, റൂറൽ പൊലീസും സിറ്റി പൊലീസും ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യും. അമ്പ ലമേട് പൊലീസ് പ്രതിയുടെ പക്കൽനിന്ന് കണ്ടെടുത്ത ഡയറിയിൽ നിർണായക വിവരങ്ങളുണ്ടെന്നാണ് സൂച ന. ഡയറിയിൽ പരാമർശിച്ചിട്ടുള്ള വ്യക്തികളെക്കുറിച്ചും അവർക്ക് ഈ മാഫിയയുമായുള്ള ബന്ധത്തെക്കുറിച്ചും വരുംദിവസങ്ങളിൽ അന്വേഷണം നടക്കും.
പ്രതിയുടെ പെരിങ്ങാലയിലുള്ള വസതിയിൽനിന്ന് ജില്ല യിലെ പ്രമുഖ ആശുപത്രികളിലെ രോഗികളുടെ രേഖക ൾ കണ്ടെടുത്തത് അന്വേഷണത്തിൽ നിർണായക വഴി ത്തിരിവായിട്ടുണ്ട്. ആശുപത്രി അധികൃതർക്കോ ജീവന ക്കാർക്കോ ഇടപാടിൽ പങ്കുണ്ടോയെന്ന് പൊലീസ് പരി ശോധിച്ചുവരുകയാണ്. അവയവം വാങ്ങിയവരെയും ന ൽകിയവരെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാ ൽ മാത്രമേ തട്ടിപ്പിൻ്റെ വ്യാപ്ത്‌തി പൂർണമായും പുറത്ത് കൊണ്ടുവരാൻ സാധിക്കൂ.
വ്യാജരേഖ ചമച്ച് അവയവ കച്ചവടം നടത്തിയ കേസിൽ മുഖ്യപ്രതിയാണ് പൊലീസ് പിടിയിലായ കുന്നത്തുനാട് പെരിങ്ങാലയിൽ കാസർകോട് കളനാട് അൽ നിഹാമ ത്ത് മൻസിലിൽ മുഹമ്മദ് നജീബ് (53). എറണാകുളം റൂ റൽ ജില്ല പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നേ തൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഉത്തർപ്ര ദേശ് ഖാസിയാബാദിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയി ലെടുത്തത്. പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് മൊ ബൈൽ ഫോണുകൾ സ്വിച്ച് ഓഫാക്കി കടന്നുകളയുക യായിരുന്നു. വിമാനമാർഗം ഡൽഹിയിലെത്തി. പ്രതിയെ പിന്തുടർന്ന് പൊലീസും എത്തി. തുടർന്ന് രാത്രി ഖാസി യാബാദിലേക്ക് കടന്ന നജീബിനെ ഞായറാഴ്‌ച പുലർ ച്ചെയാണ് അന്വേഷണസംഘം പിടികൂടിയത്. ഇയാളു ടെ ഭാര്യ കുന്നത്തുനാട് പെരിങ്ങാല ബൈത്തുൽറഹ്മ വീ ട്ടിൽ റഷീദയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് കുന്നത്തുനാട് കുമാരപുരം മോ റക്കാല തടിയൻ വീട്ടിൽ സണ്ണി വർഗീസ്, ഭാര്യ സിനി വർ ഗീസ്, ചേലക്കുളം കവുങ്ങപ്പറമ്പ് കുഴിക്കാടൻ വീട്ടിൽ സ നോജ്, ശ്രീജ, സുധീർ, വിനോദ് എന്നിവരെയും അറസ്റ്റ്' ചെയ്തിരുന്നു. ജില്ല പൊലീസ് മേധാവി കെ.എസ്. സുദ ർശന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ എ.എസ്.പി ഹാർ ദിക് മീണ, കുന്നത്തുനാട് ഇൻസ്പെക്ടർ എസ്. ശിവ ലാൽ, സബ് ഇൻസ്പെക്ടർ എം. അഭിജിത്ത്, എ.എസ്. ഐ യു. മുരളീധരൻ, സി.പി.ഒ എസ്. ബിൻരാജ് എന്നിവ രും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു.