കുടുംബത്തിനുള്ളിൽ കൊലപാതകം; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

 

ഉത്തർപ്രദേശിലെ ഗോണ്ടയിൽ ഭാര്യയെ കോടാലി ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 34 വയസ്സുകാരിയായ സുമൻ ശുക്ലയാണ് കൊല്ലപ്പെട്ടത്. അവിഹിതബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.

നവംബർ 20, 21 തീയതികൾക്കിടയിലെ രാത്രിയിലായിരുന്നു സംഭവം. വീട്ടിൽ രണ്ട് കുട്ടികൾ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ആക്രമണം നടന്നതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

14 വയസ്സുകാരനായ മകൻ സംഭവം അറിഞ്ഞതിനെ തുടർന്ന് മുത്തശ്ശിയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം 
ആരംഭിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.