കുഴഞ്ഞുവീണ് മരിച്ചെന്ന് പ്രചരിപ്പിച്ച ഗൃഹനാഥന്റെ മരണം കൊലപാതകം ; കൊന്നത് ബെൽറ്റ് മുറുക്കി ; ഭാര്യ അറസ്റ്റിൽ

 കുണ്ടറ: കുഴഞ്ഞുവീണ് മരിച്ചെന്ന് പ്രചരിപ്പിച്ച ഗൃഹനാഥന്റെ മരണം കൊലപാതകം. ഭാര്യയെ കുണ്ടറ പൊലിസ് അറസ്റ്റു ചെയ്തു. വെള്ളിമൺ വ്ലാവേത്ത് രാജു മന്ദിരത്തിൽ രാജു (56) ആണ് മരിച്ചത്. ഭാര്യ ലേഖാ മേരി (48) ആണ് പിടിയിലായത്.
 
വെള്ളിയാഴ്ച രാവിലെ 5.30ഓടെ വീട്ടിൽ കുഴഞ്ഞുവീണെന്ന് കാട്ടി രാജുവിനെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അസ്വാഭാവിക മരണമറിഞ്ഞെത്തിയ പൊലിസ് നടത്തിയ പ്രാഥമിക പരിശോധനയിൽ കഴുത്തിലെ പാടുകൾ ശ്രദ്ധയിൽപ്പെട്ടു. 

കഴുത്തിൽ ശക്തമായി അമർത്തിയതാണ് മരണകാരണമെന്ന് ഡോക്‌ടർ പൊലിസിനെ അറിയിച്ചു. തുടർന്ന് പൊലിസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം അറിയുന്നത്. കഴുത്തിൽ ബെൽറ്റ് മുറുക്കിയാണ് മരണം ഉറപ്പാക്കിയതെന്ന് ലേഖാമേരി സമ്മതിച്ചു.

രാജു സ്ഥിരമായി വീട്ടിൽ വഴക്കുണ്ടാക്കുകയും തല്ലുകയും ചെയ്യുമായിരുന്നു. രാജുവിന് അടുത്തിടെ കിട്ടിയ പൂർവിക സ്വത്ത് തൻ്റെ പേരിലേക്ക് മാറ്റണമെന്ന ആവശ്യം നിരസിച്ചതും ലേഖാമേരിയെ ചൊടിപ്പിച്ചു. ഇതാണ് ഭർത്താവിനെ കൊലപ്പെടുത്താനുള്ള കാരണമെന്നാണ് ഇവർ പൊലിസിനോട് പറഞ്ഞത്. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കുന്നു.