സിനിമ നടിക്കെതിരെ അശ്ലീലപരാമർശം നടത്തിയെന്ന പരാതി ;  രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഈശ്വർ ഹൈക്കോടതിയിൽ 

 

 സിനിമ നടിക്കെതിരെ അശ്ലീലപരാമർശം നടത്തിയെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഈശ്വർ ഹൈക്കോടതിയെ സമീപിച്ചു. വ്യവസായി ബോബി ചെമ്മണൂരിനെതിരെ ലൈംഗിക പീഡന പരാതി നൽകിയതിനെത്തുടർന്ന് രാഹുൽ ഈശ്വർ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും തനിക്കെതിരെ ആക്രമണം നടത്തിയെന്നായിരുന്നു നടിയുടെ പരാതി.