മകനോടുള്ള വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ അമ്മയുടെ കൈ തല്ലിയൊടിച്ചു ; രണ്ടുപേർ അറസ്റ്റിൽ
മൂന്നാറിൽ മകനോടുള്ള വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ അമ്മയെ ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടുപേർ പോലീസ് പിടിയിലായി. മാട്ടുപ്പട്ടി ടോപ്പ് ഡിവിഷൻ സ്വദേശികളായ ജെ. സുരേഷ് (36), നന്ദകുമാർ (25) എന്നിവരെയാണ് മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തത്.
Jan 10, 2026, 19:32 IST
മൂന്നാറിൽ മകനോടുള്ള വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ അമ്മയെ ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടുപേർ പോലീസ് പിടിയിലായി. മാട്ടുപ്പട്ടി ടോപ്പ് ഡിവിഷൻ സ്വദേശികളായ ജെ. സുരേഷ് (36), നന്ദകുമാർ (25) എന്നിവരെയാണ് മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മാട്ടുപ്പട്ടി ഭാഗത്തുവെച്ചായിരുന്നു ആക്രമണം നടന്നത്. ടൗണിൽനിന്ന് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന മാട്ടുപ്പട്ടി സ്വദേശിനിയെ പ്രതികൾ വഴിയിൽ തടഞ്ഞുനിർത്തുകയായിരുന്നു. മകനോടുള്ള വിരോധം തീർക്കാൻ കമ്പിവടി ഉപയോഗിച്ച് ഇവരുടെ കൈ തല്ലിയൊടിച്ചതായാണ് പരാതി.
ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പരിക്കേറ്റ സ്ത്രീയെ ഉടൻതന്നെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതികളെ പോലീസ് അതിവേഗം പിടികൂടി. പ്രതികളെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു