നടുവേദനക്ക് ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച കേസ് : തെറാപ്പിസ്റ്റ് അറസ്റ്റിൽ

നടുവേദനക്ക് ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ. വടകര പുതുപ്പണം സ്വദേശി അനിൽ കുമാർ (42) ആണ് അറസ്റ്റിലായത്. 

 

കോഴിക്കോട് : നടുവേദനക്ക് ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ. വടകര പുതുപ്പണം സ്വദേശി അനിൽ കുമാർ (42) ആണ് അറസ്റ്റിലായത്. 

വടകര ജില്ല ആശുപത്രിക്ക് സമീപമുള്ള ഇലക്ട്രോ ഹോമിയോപതി സെന്റർ ഫോർ വെൽനസ് സെൻ്ററിൽ വെച്ചാണ് സംഭവമുണ്ടായത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം. നടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയതായിരുന്നു യുവതി. വടകര പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.