അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസ് : പ്രതിക്ക്  20 വർഷം കഠിന തടവിനും 50000 രൂപ പിഴയും

അഞ്ച്  വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക്   20 വർഷം കഠിന തടവിനും 50000 രൂപ പിഴയും കോടതി. കാരശ്ശേരി കറുത്തപറമ്പ് സ്വദേശി അബ്ദുറഹിമാനെയാണ് കൊയിലാണ്ടി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

 


കോഴിക്കോട്: അഞ്ച്  വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക്   20 വർഷം കഠിന തടവിനും 50000 രൂപ പിഴയും കോടതി. കാരശ്ശേരി കറുത്തപറമ്പ് സ്വദേശി അബ്ദുറഹിമാനെയാണ് കൊയിലാണ്ടി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

 2023 ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെയും ബന്ധുക്കളുടെയും പരാതി ലഭിച്ചതിനെ തുടർന്ന് മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. പോക്‌സോ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് കെ നൗഷാദലി ആണ് ശിക്ഷ വിധിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ പി ജെദിൻ ഇരയ്ക്ക് വേണ്ടി ഹാജരായി. മുക്കം പൊലീസ് ഇൻസ്‌പെക്ടർ കെ പ്രജീഷ്, കെ സുമിത് കുമാർ, എഎസ്‌ഐമാരായ അബ്ദുൽ റഷീദ്, മിനി എന്നിവരുൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.