നാമനിർദ്ദേശ പത്രികയിൽ വിവരങ്ങൾ മറച്ചുവെച്ചുവെന്ന ഹർജി ; മുഹമ്മദ് റിയാസും വീണയും ഹാജരാകണമെന്ന് കോടതി

 

 നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനിടെ നാമനിർദ്ദേശപത്രികയിൽ വിവരങ്ങൾ മറച്ചുവെച്ചെന്ന ഹർജിയിൽ മുൻ മന്ത്രി പി എ മുഹമ്മദ് റിയാസും വീണ ടിയും നേരിട്ട് ഹാജരാകണമെന്ന് കോടതി. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി എ നസീറയാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഒക്ടോബർ 15ന് നേരിട്ട് ഹാജരാകണമെന്നാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 

റിയാസിനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. നെയ്യാറ്റിൻകര പി നാഗരാജ് നൽകിയ ഹർജിയിലാണ് കോടതി നടപടി.
ബേപ്പൂരിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കവേ, ഭാര്യയ്ക്ക് ഏതെങ്കിലും കമ്പനിയുമായി കരാറോ മറ്റ് ബിസിനസ് ബന്ധങ്ങളോ ഉണ്ടോയെന്ന ചോദ്യത്തിന് റിയാസ് വ്യക്തമായ മറുപടി നൽകിയില്ലെന്നാണ് ഹർജിയിൽ പറയുന്നത്. വീണയുടെ വരുമാനത്തിൽ സിഎംആർഎല്ലിൽ നിന്ന് ലഭിച്ച 1.72 കോടിയുടെ കണക്ക് വ്യക്തമാക്കി.