ലേയിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു

 

 ലേയിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒരു ലഫ്റ്റനന്റ് കേണലും രണ്ട് മേജർമാരും നിസാരപരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. മൂന്നാം ഇൻഫൻട്രി ഡിവിഷന്റെ ജനറൽ കമാൻഡിങ് ഓഫിസർ മേജർ ജനറൽ സച്ചിൻ
മേത്തയുൾപ്പെടെ സഞ്ചരിച്ച ഇന്ത്യൻ ആർമിയുടെ ചീറ്റ ഹെലികോപ്റ്ററാണ് തകർന്നുവീണത്. 

ലഡാക്കിലേക്ക് സമീപമുള്ള പർവതനിരകളായ ടാങ്സ്റ്റെ മേഖലയിലായിരുന്നു അപകടം. അപകടശേഷം സ്ഥലത്തുവച്ച് മേജർ ജനറൽ മേത്ത എടുത്ത സെൽഫി സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഹെലികോപ്റ്റർ തകർന്നുവീണ വാർത്ത സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. അപകട കാരണം വ്യക്തമായിട്ടില്ല. സംഭവത്തെകുറിച്ച് അന്വേഷിക്കാൻ സൈന്യം ഉത്തരവിട്ടുണ്ട്.