വയനാട്ടിൽ ലഹരി കേസിൽ ജാമ്യത്തിലിറങ്ങിയയാളുടെ വീട്ടിൽ നിന്ന് എം.ഡി.എം.എ കണ്ടെടുത്തു
ലഹരി കേസിൽ ജാമ്യത്തിലിറങ്ങിയയാളുടെ വീട്ടിൽ നിന്ന് എം.ഡി.എം.എ കണ്ടെടുത്തു. കെല്ലൂർ, അഞ്ചാം മൈൽ, പറമ്പൻ വീട്ടിൽ, പി. ഷംനാസ്(30)ന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ പിടിച്ചെടുത്തത്. ഇയാളെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു.
Apr 28, 2025, 10:18 IST
വയനാട് : ലഹരി കേസിൽ ജാമ്യത്തിലിറങ്ങിയയാളുടെ വീട്ടിൽ നിന്ന് എം.ഡി.എം.എ കണ്ടെടുത്തു. കെല്ലൂർ, അഞ്ചാം മൈൽ, പറമ്പൻ വീട്ടിൽ, പി. ഷംനാസ്(30)ന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ പിടിച്ചെടുത്തത്. ഇയാളെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം അർദ്ധ രാത്രിയോടെ അഞ്ചാം മൈലിലുള്ള ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് റൂമിൽ നിന്ന് 0.07 ഗ്രാം MDMA കണ്ടെടുക്കുന്നത്. MDMA ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ടൂബും പിടിച്ചെടുത്തു. 2.33 ഗ്രാം MDMAയുമായി 11.08.2023 തിയ്യതി നടക്കൽ ജംഗ്ഷനിൽ വെച്ചു പിടിയിലായ കേസിലാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. ഇയാൾ സ്ഥിരം സിന്തറ്റിക്ക് ലഹരി ഉപയോഗിക്കുന്നയാളും വിൽപ്പന നടത്തുന്നയാളുമാണ്.
സബ് ഇൻസ്പെക്ടർമാരായ ടി.കെ. മിനിമോൾ, വിനോദ് ജോസഫ്, എ.എസ്.ഐ വിൽമ ജൂലിയറ്റ്, സിപിഒ ലാൽകൃഷ്ണൻ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.