കോഴിക്കോട് എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

 

തി​രു​വ​മ്പാ​ടി: എം.​ഡി.​എം.​എ​യു​മാ​യി യു​വ​തി ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ തി​രു​വ​മ്പാ​ടി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. 6.32 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി കൊ​ടു​വ​ള്ളി വാ​വാ​ട് സെ​ന്റ​ർ ബ​സാ​ർ വ​ര​ലാ​ട്ട് മു​ഹ​മ്മ​ദ്‌ ഡാ​നി​ഷ് (29), കൈ​ത പൊ​യി​ൽ ആ​നോ​റ​മ്മ​ൽ ജി​ൻ​ഷ (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ന​ക്കാം​പൊ​യി​ലി​ലെ റി​സോ​ർ​ട്ടി​ൽ വെ​ച്ചാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ കാ​റി​ന്റെ റൂ​ഫ് ലൈ​റ്റി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു എം.​ഡി.​എം.​എ. ല​ഹ​രി മ​രു​ന്ന് പാ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള ക​വ​റു​ക​ളും ക​ണ്ടെ​ടു​ത്തു.

റി​സോ​ർ​ട്ടി​ൽ മു​റി​യെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ മു​ഹ​മ്മ​ദ് ഡാ​നി​ഷ് നേ​ര​ത്തെ ല​ഹ​രി മ​രു​ന്ന് കേ​സി​ൽ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. കൊ​ടു​വ​ള്ളി പൊ​ലീ​സി​ന്റെ ഗു​ണ്ട ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ്ര​തി​യാ​ണ് ഡാ​നി​ഷ്. ജി​ൻ​ഷ ഡാ​നി​ഷി​ന്റെ കൂ​ട്ടാ​ളി​യാ​ണ് . മ​ല​യോ​ര മേ​ഖ​ല​യി​ൽ രാ​സ​ര​ഹ​രി വി​ൽ​പ​ന ന​ട​ത്തു​ന്ന പ്ര​ധാ​ന ക​ണ്ണി​ക​ളാ​ണ് ഇ​രു​വ​രും.

തി​രു​വ​മ്പാ​ടി എ​സ്.​ഐ പി.​കെ. അ​ബ്ദു​റ​സാ​ഖ്, എ.​എ​സ്.​ഐ​മാ​രാ​യ കെ.​ഐ. ര​ജ​നി, വി. ​ഷീ​ന, സീ​നി​യ​ർ സി.​പി. ഒ​മാ​രാ​യ ഒ. ​അ​നൂ​പ്, സി. ​ഉ​ജേ​ഷ്, എം. ​സു​ഭാ​ഷ്, കെ.​കെ. ര​ജീ​ഷ്, കെ. ​സു​ബീ​ഷ്, സ്പെ​ഷ​ൽ സ്‌​ക്വാ​ഡ് എ​സ്.​ഐ​മാ​രാ​യ രാ​ജീ​വ്‌ ബാ​ബു, പി. ​ബി​ജു, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ എ​ൻ.​എം. ജ​യ​രാ​ജ​ൻ, പി.​പി. ജി​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി കൂ​ടി​യ​ത്. പ്ര​തി​ക​ളെ താ​മ​ര​ശ്ശേ​രി ജു​ഡി​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.