കൊല്ലത്ത് എംഡിഎംഎയുമായി യുവതി അറസ്റ്റിൽ

 
mdma,kannur

കൊല്ലം: കൊല്ലത്ത് എംഡിഎംഎയുമായി യുവതി അറസ്റ്റിൽ. കൈവശമുള്ളത് കൂടാതെ യുവതിയുടെ ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ച നിലയിലും ലഹരിവസ്തുക്കള്‍ കണ്ടെത്തി. അഞ്ചാലമൂട് സ്വദേശിനി അനില രവീന്ദ്രനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഇവരിൽ നിന്ന് 50 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു.

വൈദ്യ പരിശോധനയിൽ 90 ഗ്രാം എംഡിഎംഎയാണ് അനിലയിൽ നിന്ന് പിടികൂടിയത്. പാക്കറ്റുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി. 2021-ൽ എംഡിഎംഎ കടത്തിയ കുറ്റത്തിന് തൃക്കാക്കരയിൽ ഇവർ അറസ്റ്റിലായിരുന്നു.