വിവാഹശേഷം മൂന്നാംനാൾ ഭാര്യയുടെ സ്വർണം പണയംവെച്ച് പണവുമായി മുങ്ങി;  ഭർത്താവ് അറസ്റ്റിൽ

ഭാര്യയുടെ സ്വർണം പണയംവെച്ച് പണവുമായി മുങ്ങിയ ഭർത്താവിനെ വർക്കല പോലീസ് അറസ്റ്റു ചെയ്തു. നെയ്യാറ്റിൻകര കലമ്പാട്ടുവിള പള്ളിച്ചൽ ദേവീകൃപയിൽ അനന്തു(34)വാണ് അറസ്റ്റിലായത്. 2021 ഓഗസ്റ്റിലാണ് ഫിസിയോ തെറാപ്പിസ്റ്റായ അനന്തുവും വർക്കല സ്വദേശിനിയായ യുവതിയും തമ്മിൽ വിവാഹിതരായത്

 

വർക്കല: ഭാര്യയുടെ സ്വർണം പണയംവെച്ച് പണവുമായി മുങ്ങിയ ഭർത്താവിനെ വർക്കല പോലീസ് അറസ്റ്റു ചെയ്തു. നെയ്യാറ്റിൻകര കലമ്പാട്ടുവിള പള്ളിച്ചൽ ദേവീകൃപയിൽ അനന്തു(34)വാണ് അറസ്റ്റിലായത്. 2021 ഓഗസ്റ്റിലാണ് ഫിസിയോ തെറാപ്പിസ്റ്റായ അനന്തുവും വർക്കല സ്വദേശിനിയായ യുവതിയും തമ്മിൽ വിവാഹിതരായത്. വിവാഹശേഷം മൂന്നാംനാൾ ഭാര്യയുടെ 52 പവന്റെ സ്വർണാഭരണങ്ങൾ നിർബന്ധിപ്പിച്ച് പണയംവെച്ച് പതിമൂന്നരലക്ഷത്തിലധികം രൂപ അനന്തു കൈക്കലാക്കിയെന്നാണ് ഭാര്യയുടെ പരാതി.

കൂടാതെ വധുവിന്റെ കുടുംബവീടും വസ്തുവും തന്റെ പേരിൽ പ്രമാണം ചെയ്തുകിട്ടണമെന്നും പുതിയ കാർ വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ട് അനന്തു നിരന്തരമായി വഴക്കുണ്ടാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും വധു പോലീസിനു മൊഴിനൽകി. പരാതിയുടെ അടിസ്ഥാനത്തിൽ വർക്കല പോലീസ് കേസെടുത്തതോടെയാണ് അനന്തു പണവുമായി മുങ്ങിയത്.