മണ്ണന്തലയിൽ 14 കാരിയെ പീഡിപ്പിച്ച കേസ് ; പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർഥികൾ പിടിയിൽ

 

തിരുവനന്തപുരം: മണ്ണന്തലയിൽ ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് വിദ്യാർഥികൾ കസ്റ്റഡിയിൽ. 16, 17 വയസ്സുള്ളവരെയാണ് ​പൊലീസ് കസ്റ്റഡിയിലെടുത്തത്.

പെൺകുട്ടിയും വിദ്യാർഥികളും വ്യത്യസ്ത സ്കൂളുകളിലാണ് പഠിക്കുന്നത്. പെൺകുട്ടിയുമായി വിദ്യാർഥികൾക്ക് നേരത്തേ പരിചയമുണ്ടായിരുന്നു. വിദ്യാർഥികൾ സ്കൂളിൽ​ പോകാതെ പെൺകുട്ടിയെ കൂട്ടി പുറത്തുപോകുകയും അവിടെവെച്ച് പീഡിപ്പിച്ചുവെന്നുമാണ് പരാതി.

സ്കൂളിൽ നടന്ന കൗൺസിങ്ങിനിടെ പെൺകുട്ടി പീഡന വിവരം പുറത്തു പറയുകയായിരുന്നു. തുടർന്ന് സ്കൂൾ അധികൃതർ വിവരം ​പൊലീസിനെയും ​വീട്ടുകാരെയും അറിയിച്ചു. ഇതിന് പിന്നാലെയാണ് മൂന്ന് വിദ്യാർഥികളെയും പൊലീസ് പിടികൂടിയത്. മൂന്നു​പേരെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് മണ്ണന്തല പൊലീസ് അറിയിച്ചു.