മം​ഗ​ളൂ​രുവിൽ സ്കൂട്ടറിൽ കഞ്ചാവ് കടത്തിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ

 

 മം​ഗ​ളൂ​രു: സ്കൂ​ട്ട​റി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ക​യാ​യി​രു​ന്ന മൂ​ന്ന് യു​വാ​ക്ക​ളെ മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ളം മേ​ഖ​ല​യി​ലെ കാ​സി​ലി​ൽ​നി​ന്ന് ബ​ജ്പെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കെ. ​തേ​ജ​ക്ഷ പൂ​ജാ​രി (22), വി. ​സ​ന്തോ​ഷ് പൂ​ജാ​രി (24), എം. ​അ​ബൂ​ബ​ക്ക​ർ സി​ദ്ദി​ഖ് (26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഗു​ര​പ്പ കാ​ന്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ എ​ത്തി​യ ഇ​വ​ർ സ്കൂ​ട്ട​ർ നി​ർ​ത്താ​തെ പോ​യി. പൊ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​റി​ൽ സൂ​ക്ഷി​ച്ച 3.40 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു.