ഒഡിഷയിലെ വനിതാ ഹോസ്റ്റലിൽ എം.ബി.എ. വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത 67-കാരൻ അറസ്റ്റിൽ
ഒഡിഷയിൽ വനിതാ ഹോസ്റ്റലിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത 67-കാരൻ അറസ്റ്റിൽ.ഹോസ്റ്റലിനു സമീപത്തെ പലചരക്ക് കടയുടമ ദീപക് പ്രധാനാണ് പിടിയിലായത്. ഏപ്രിൽ 24-ന് ഹോസ്റ്റലിൽ അതിക്രമിച്ചെത്തി ബലാത്സംഗം ചെയ്തതെന്നാണ് വിദ്യാർഥിയുടെ പരാതി.
Apr 28, 2026, 11:04 IST
ഭുവനേശ്വർ: ഒഡിഷയിൽ വനിതാ ഹോസ്റ്റലിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത 67-കാരൻ അറസ്റ്റിൽ.ഹോസ്റ്റലിനു സമീപത്തെ പലചരക്ക് കടയുടമ ദീപക് പ്രധാനാണ് പിടിയിലായത്. ഏപ്രിൽ 24-ന് ഹോസ്റ്റലിൽ അതിക്രമിച്ചെത്തി ബലാത്സംഗം ചെയ്തതെന്നാണ് വിദ്യാർഥിയുടെ പരാതി.
അതേസമയം, വനിതാ ഹോസ്റ്റലിൽ പുറത്തുനിന്നുള്ള ഒരാൾ എങ്ങനെ പ്രവേശിച്ചെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ചോദ്യം ചെയ്യലിനുശേഷം പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും.