വായില്‍ തുണി തിരുകി, 96 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 64-കാരന്‍ അറസ്റ്റില്‍
പെരുനാട്: പത്തനംതിട്ടയിൽ 96 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 64 കാരന്‍ അറസ്റ്റില്‍. വടശ്ശേരിക്കര പേഴുംപാറ 17 ഏക്കര്‍ സ്വദേശി പത്രോസ് ജോണ്‍ ആണ് അറസ്റ്റിലായത്.തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വയോധിക വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് വീട്ടിലെത്തി അവരുടെ വായില്‍ തുണി തിരുകി കയറ്റിയശേഷം ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് കേസ്.
വായില്‍ തിരുകിയ തുണി വലിച്ചൂരിയ ഇവര്‍ ബഹളംവെച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ എത്തി. ഈസമയം ജോസ് ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. പെരുനാട് പോലീസ് ഇന്‍സ്പെക്ടര്‍ ജി. വിഷ്ണു, എസ്.ഐ.മാരായ കുരുവിള സക്കറിയ, അച്ചന്‍കുഞ്ഞ്, എസ്സിപിഒ പ്രസാദ്, സിപിഒമാരായ വിജേഷ്, അക്ഷയ് വേണു, അനന്തു എന്നിവരടങ്ങിയ സംഘം ഇയാളെ പിടികൂടുകയായിരുന്നു.