കറുത്ത ഷൂസ് ധരിച്ച് കോളേജിലെത്തിയതിന്റെ പേരിൽ മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം
Aug 5, 2026, 18:50 IST
മംഗളൂരു: കറുത്ത ഷൂസ് ധരിച്ച് കോളേജിലെത്തിയതിന്റെ പേരിൽ മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം. മംഗളൂരു ശ്രീനിവാസ കോളേജിലെ ഒന്നാം വർഷ ലോജിസ്റ്റിക്സ് വിദ്യാർത്ഥികളായ ആദർശ്, ജസിൻ ഖാദർ എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പാണ്ഡേശ്വർ പോലീസ് കേസ് എടുത്തു.
ഗുജ്ജാരകെരേയിലെ ചായക്കടയ്ക്ക് സമീപത്തു വെച്ചായിരുന്നു ആക്രമണം. മർദ്ദനമേറ്റ ഒന്നാം വർഷ വിദ്യാർത്ഥികളെയും, ആക്രമണം നടത്തിയ രണ്ടാം വർഷ വിദ്യാർത്ഥികളായ 6 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. മർദ്ദിച്ചവരും മർദ്ദനമേറ്റവരും മലയാളികളാണ് എന്നാണ് വിവരം. പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് ആശുപത്രിയിലെത്തി ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.