ബംഗളൂരുവിൽ മയക്കുമരുന്നുമായി മലയാളിയടക്കം മൂന്നുപേർ പിടിയിൽ
ബംഗളൂരു: മയക്കുമരുന്നുമായി മലയാളിയുൾപ്പെടെ മൂന്നുപേർ പിടിയിലായി. കോട്ടയം അതിരമ്പുഴ സ്വദേശി അച്ചു സന്തോഷ് (28), ബംഗളൂരു സ്വദേശി സമീർ ഖാൻ (29), ഇയാളുടെ ഭാര്യ രേഷ്മ സമീർ ഖാൻ (28) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 318 കിലോയിലേറെ കഞ്ചാവ് പിടിച്ചെടുത്തു. അച്ചു സന്തോഷാണ് ലഹരി കടത്തിന്റെ മുഖ്യ കണ്ണിയെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ കേരളത്തിൽ വിവിധ സ്റ്റേഷനുകളിൽ 15 കേസുകളുണ്ട്.
കൂടാതെ കാപ്പ കേസ് പ്രതിയുമാണ്. ബംഗളൂരുവിലെത്തിയ അച്ചു സന്തോഷ് സമീർ ഖാനെ പരിചയപ്പെടുകയായിരുന്നു. പെട്ടെന്ന് പണമുണ്ടാക്കാനും ബിസിനസ് കർണാടകയിൽ വിപുലമാക്കാനുമുള്ള അച്ചുവിന്റെ ആശയത്തിൽ താൽപര്യം തോന്നിയതോടെ സമീറും ഒപ്പം ചേർന്നു. സമീറിന്റെ മാരുതി കാറിൽ ഒഡിഷയിലെത്തി കഞ്ചാവുമായി മടങ്ങിവരുന്നതിനിടയിലാണ് ഇവർ പൊലീസ് പിടിയിലാകുന്നത്.