മലപ്പുറത്ത്  ഭക്ഷണം പാര്‍സല്‍ വാങ്ങാന്‍ എത്തിയ യുവാക്കള്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു

മലപ്പുറം: തിരൂരില്‍ ഭക്ഷണം പാര്‍സല്‍ വാങ്ങാന്‍ എത്തിയ രണ്ടു യുവാക്കള്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. ഉടമയടക്കം മൂന്ന് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭക്ഷണം കഴിക്കാനെത്തിയ ആളിനും പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ് രാത്രി ഒമ്പതരയോടെ തിരൂര്‍ മൂച്ചിക്കലിലെ ഫ്രഞ്ച് ഫ്രൈസ് എന്ന ഹോട്ടലിലാണ് ആക്രമണമുണ്ടായത്.
 
യുവാക്കള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കം പിന്നീട് ഹോട്ടലിന് നേരയുള്ള ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു. ഹോട്ടല്‍ ഉടമ താനൂര്‍ കാട്ടിലങ്ങാടി സ്വദേശി മൊല്ലക്കാനകത്ത് അസീസിനും, ജീവനക്കാരനായ പുത്തന്‍തെരു സ്വദേശി മമ്മിക്കാനകത്ത് ജാഫറിനും, ഭക്ഷണം കഴിക്കാനെത്തിയ ഒരു യുവാവിനുമാണ് ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റത്. മൂന്ന് പേരും ആശുപത്രിയില്‍ ചികിത്സതേടി. സംഭവവുമായി ബന്ധപ്പെട്ട് മൂച്ചിക്കല്‍ സ്വദേശികളായ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.