മലപ്പുറത്ത് കഞ്ചാവ് കടത്ത് കേസിൽ 61കാരന് രണ്ടുവർഷം കഠിന തടവ്
മഞ്ചേരി : കഞ്ചാവ് കടത്തുന്നതിനിടെ എക്സൈസ് സംഘത്തിന്റെ പിടിയിലായ 61കാരനെ മഞ്ചേരി എന്‍.ഡി.പി.എസ് കോടതി രണ്ടുവര്‍ഷം കഠിനതടവിനും 20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. മഞ്ചേരി കരുവമ്പ്രം ചെരണി കറുവത്തില് മൊയ്തീന്‍കുട്ടിയെയാണ് ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്.
2019 മേയ് എട്ടിന് പെരിന്തല്‍മണ്ണ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തുവെച്ചാണ് കേസിന്നാസ്പദമായ സംഭവം. പെരിന്തല്‍മണ്ണ എക്സൈസ് ഇന്‍സ്പെക്ടര്‍ അനീര്ഷയും സംഘവുമാണ് പ്രതിയില്‍നിന്നും 2.200 കിലോഗ്രാം കഞ്ചാവും പിടികൂടിയത്.
മലപ്പുറം അസി. എക്സൈസ് കമീഷനര്‍ രമേഷാണ് കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സുരേഷ് ഹാജരായി.