മഹാരാഷ്ട്രയിൽ മാതാപിതാക്കളെ അതിക്രൂരമായി കൊലപ്പെടുത്തി 21കാരൻ

 

നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ മാതാപിതാക്കളെ അതിക്രൂരമായി കൊലപ്പെടുത്തി 21കാരൻ. മൂന്നാം വർഷ എൻജിനിയറിംഗ് വിദ്യാർത്ഥിയായ ഉത്കർഷ് ഡാക്കോളേയെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് വർഷവും എൻജിനിയറിംഗ് പരീക്ഷയിൽ പരാജയപ്പെട്ടതിന് ശാസിച്ചപ്പോഴാണ് ഉത്കർഷ് മാതാപിതാക്കളെ കൊലപ്പെടുത്തിയത്.

കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം അഞ്ച് ദിവസത്തോളം കിടക്കയ്ക്ക് കീഴിൽ സൂക്ഷിക്കുകയായിരുന്നു. അഴുകിയ ദുർഗന്ധം സമീപ വീടുകളിലേക്ക് എത്തുകയും അയൽവീട്ടുകാർ വാതിൽ തുറന്ന് അകത്ത് കടന്നപ്പോഴാണ് ക്രൂരകൃത്യം പുറംലോകം അറിയുന്നത്.