മഹാരാഷ്ട്രയിൽ 47-കാരനെ യുവാക്കള്‍ കുത്തിക്കൊന്നു

പൂനെ: പൂനെയിലെ ഹഡപ്സര്‍ പ്രദേശത്ത് 47 കാരനെ യുവാക്കള്‍ കുത്തിക്കൊന്നു. ലോണ്‍ ഏജന്റായ വാസുദേവ് രാമചന്ദ്ര കുല്‍ക്കര്‍ണിയാണ് കൊല്ലപ്പെട്ടത്. മൊബൈല്‍ ഫോണില്‍ ഹോട്ട്‌സ്‌പോട്ട് കണക്ട് ചെയ്യാന്‍ സമ്മതിച്ചില്ലെന്നാരോപിച്ചാണ് ക്രൂരത. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
 
ഞായറാഴ്ച രാത്രിയാണ് സംഭവം. ഒരു സംഘം യുവാക്കളെത്തി രാമചന്ദ്രയോട് തങ്ങളുടെ മൊബൈലില്‍ നെറ്റ് ഇല്ലെന്നും ഹോട്ട് സ്‌പോട്ട് കണക്ട് ചെയ്തു തരണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് പരിചയമില്ലാത്ത ആളുകളായതിനാല്‍ രാമചന്ദ്ര യുവാക്കളുടെ ആവശ്യം നിരസിച്ചു.

ഇതോടെ യുവാക്കളും രാമ ചന്ദ്രയും തമ്മില്‍ വഴക്കുണ്ടാക്കുകയും കയ്യേറ്റത്തിലേക്കെത്തുകയും ചെയ്തു. ഇതോട പ്രതോപിതരായ യുവാക്കള്‍ രാമചന്ദ്ര കുല്‍ക്കര്‍ണ്ണിയെ ആക്രമിച്ചു. വഴക്കിനിടെ യുവാക്കളിലൊരാള്‍ രാമചന്ദ്രയെ കത്തിയെടുത്ത് കുത്തി.