വിദ്യാർത്ഥിനിയായ പതിനാലുകാരിക്കു നേരെ ലൈംഗികാതിക്രമം :മദ്രസ അധ്യാപകൻ അറസ്റ്റിൽ
വിദ്യാർത്ഥിനിയായ പതിനാലുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് പുതുപ്പാടി കൈതപ്പൊയിൽ സ്വദേശി കാരാട്ടുപൊയിൽ കെ.പി മുഹമ്മദ് ഷെരീഫി(27) നെയാണ് കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
May 29, 2026, 19:10 IST
കോഴിക്കോട്: വിദ്യാർത്ഥിനിയായ പതിനാലുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് പുതുപ്പാടി കൈതപ്പൊയിൽ സ്വദേശി കാരാട്ടുപൊയിൽ കെ.പി മുഹമ്മദ് ഷെരീഫി(27) നെയാണ് കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
2025 സെപ്റ്റംബറിലാണ് കേസിനാസ്പപദമായ സംഭവം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. ജില്ലാ ശിശുസംരക്ഷണ ഓഫീസറിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കൊടുവള്ളി പൊലീസ് കേസെടുത്തത്. പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റു ചെയ്ത ഷെരീഫിനെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.