വയനാട്ടിൽ ലൈംഗിക അതിക്രമം നടത്തിയ മദ്റസ അധ്യാപകൻ പിടിയിൽ

 

കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ മദ്റസ അധ്യാപകൻ പിടിയിൽ. കൽപ്പറ്റ പൊലീസാണ് അറസ്റ്റ് ചെയ്തത്. വെള്ളമുണ്ട തേറ്റമല കന്നോത്ത്പറമ്പിൽ വീട്ടിൽ കെ.പി. അഫ്സൽ (30) ആണ് പിടിയിലായത്.

അതിക്രമം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയതായി രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.