ഉടുമ്പന്‍ചോലയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് ഏലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് ദാരുണാന്ത്യം

ഉടുമ്പന്‍ചോലയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഉടുമ്പന്‍ചോല സ്വദേശി സിനുവാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം.

 


ഇടുക്കി : ഉടുമ്പന്‍ചോലയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഉടുമ്പന്‍ചോല സ്വദേശി സിനുവാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പള്ളിയുടെ നേര്‍ച്ചപ്പെട്ടി ഇടിച്ചു തെറിപ്പിച്ച ശേഷം ഏലത്തോട്ടത്തിലേക്ക് മറിയുകയായിരുന്നു.