കോതമംഗലത്ത് സി പി എം ലോക്കൽ കമ്മിറ്റി അംഗത്തെ അപായപ്പെടുത്താൻ ശ്രമമെന്ന് പരാതി
Feb 9, 2026, 19:46 IST
കോതമംഗലം : നെല്ലിക്കുഴിയിൽ സി പി എം ലോക്കൽ കമ്മിറ്റി അംഗത്തെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി.റോഡിൽ കയർ കെട്ടി ബൈക്കിൽ നിന്ന് വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് മുൻ അംഗം കൂടിയായ ടി എം അബ്ദുൽ അസീസിനെയാണ് അപായപ്പെടുത്താൻ ശ്രമമുണ്ടായത്.
കഴിഞ്ഞ ദിവസം രാത്രി ബൈക്കിൽ യാത്ര ചെയ്യവെ റോഡിന് കുറുകെ കെട്ടിയ കയറിൽ തട്ടി അസീസ് നിലത്തു വീഴുകയായിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സി പി എം പറയുന്നത്. പരിക്കേറ്റ അസീസിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.