കേരളത്തിലേക്ക് മദ്യ കടത്ത് ; കർണ്ണാടക സ്വദേശി പിടിയിൽ

 കേരളത്തിലേക്ക് കാറിൽ കടത്തിക്കൊണ്ട് വന്ന 160 ലിറ്ററോളം കർണ്ണാടക മദ്യവുമായി കർണ്ണാടക സ്വദേശി എക്സൈസ് പിടിയിലായി.ദക്ഷിണ കന്നഡ സ്വദേശി നിഖിൽ(28) ആണ് കാസർകോട് നിന്നും പിടിയിലായത്. 

 കേരളത്തിലേക്ക് കാറിൽ കടത്തിക്കൊണ്ട് വന്ന 160 ലിറ്ററോളം കർണ്ണാടക മദ്യവുമായി കർണ്ണാടക സ്വദേശി എക്സൈസ് പിടിയിലായി.ദക്ഷിണ കന്നഡ സ്വദേശി നിഖിൽ(28) ആണ് കാസർകോട് നിന്നും പിടിയിലായത്. 

കോയിപ്പാടി സ്വദേശി പ്രഭാകര എന്നയാളാണ് കേസിലെ രണ്ടാം പ്രതി. ഇയാൾ പരിശോധന സംഘത്തെ കണ്ട് കാറിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.