സിടി സ്കാന്‍ എടുക്കുന്നതിനായി ആശുപത്രിയിലെത്തിയ പതിമൂന്നുകാരിയെ പീഡിപ്പിച്ച ലാബ് ജീവനക്കാരന് പിടിയില്‍
Sep 2, 2024, 19:54 IST
കൊല്‍ക്കത്ത: സിടി സ്കാന്‍ എടുക്കുന്നതിനായി ആശുപത്രിയിലെത്തിയ പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ലാബ് ജീവനക്കാരന് അറസ്റ്റില്‍. സ്കാനിനായി കുട്ടിയെ ലാബിലേക്ക് കയറ്റിയതിന് പിന്നാലെയായിരുന്നു സംഭവം. ലാബില്‍ നിന്നും പുറത്തിറങ്ങിയ പെണ്‍കുട്ടി ഉടനെ കുടുംബത്തെ വിവരമറിയിച്ചു. ഇതിന് പിന്നാലെ കുടുംബം ആശുപത്രി അധികൃതരെ വിവരമറിയിക്കുകയും പൊലിസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പശ്ചിമബംഗാളിൽ ഹൗറ ജില്ലാ ആശുപത്രിയിലാണ് സംഭവം. വിഷയത്തില്‍ ആശുപത്രിയിലെ പരാതി പരിഹാര കമ്മിറ്റിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്ത പൊലിസ് ഞാറാഴ്ച രാവിലെ വരെ ചോദ്യം ചെയ്തിരുന്നു. പീഡന സംഭവം നടന്ന സാഹചര്യം കണക്കിലെടുത്ത് ആശുപത്രി സംവിധാനത്തിനുള്ളിലെ സുരക്ഷാ സംവിധാനത്തില്‍ നിലവിലുള്ള വീഴ്ചകളും കമ്മിറ്റി പരിശോധിക്കുന്നുണ്ട്.