കോഴിക്കോട് നഗരത്തിൽ ഒരു കിലോഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
നഗരത്തിൽ കാറിൽ കടത്താൻ ശ്രമിച്ച ഒരു കിലോഗ്രാമിലധികം ഭാരം വരുന്ന എംഡിഎംഎ പിടിച്ചെടുത്തു. പന്തീരംകാവിൽ നടത്തിയ പരിശോധനയിൽ ഒരു കിലോഗ്രാം എംഎഡിഎംഎയാണ്
May 9, 2026, 20:07 IST
കോഴിക്കോട്: നഗരത്തിൽ കാറിൽ കടത്താൻ ശ്രമിച്ച ഒരു കിലോഗ്രാമിലധികം ഭാരം വരുന്ന എംഡിഎംഎ പിടിച്ചെടുത്തു. പന്തീരംകാവിൽ നടത്തിയ പരിശോധനയിൽ ഒരു കിലോഗ്രാം എംഎഡിഎംഎയാണ് പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചേലമ്പ്ര സ്വദേശിയായ ആദിൽ ഷാൻ, പള്ളിക്കൽ ബസാർ സ്വദേശി മുഹമ്മദ് ഹർഷൻ, ഐക്കരപ്പള്ളി സ്വദേശി ഫർഹാൻ എന്നിവരാണ് പിടിയിലായത്.
ഇന്ന് രാവിലെ ആറ് മണിയോടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ നടപടി. വേനലവധിക്കാലമായതിനാൽ സ്കൂൾ കുട്ടികളെ ലക്ഷ്യം വെച്ചാണ് ഇത്രയും വലിയ അളവിൽ മയക്കുമരുന്ന് എത്തിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം.