കോഴിക്കോട് 226 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ 

ബംഗളൂരുവിൽ നിന്ന് പാക്കറ്റുകളിലായി എത്തിച്ച 226 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരി മരുന്നുകൾ ചെറിയ പായ്ക്കറ്റുകളിലാക്കി ശരീരത്തിൽ ഒളിപ്പിച്ചു കടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

 

കോഴിക്കോട്: ബംഗളൂരുവിൽ നിന്ന് പാക്കറ്റുകളിലായി എത്തിച്ച 226 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരി മരുന്നുകൾ ചെറിയ പായ്ക്കറ്റുകളിലാക്കി ശരീരത്തിൽ ഒളിപ്പിച്ചു കടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

കോഴിക്കോട് ഉമ്മളത്തൂർ സ്വദേശി അഭിനവ് (24), കാസർകോട് മഞ്ചേശ്വരം സ്വദേശി മുസമ്മിൽ(27) എന്നിവരെയാണ് കാരന്തൂരിലെ ലോഡ്ജിൽ നിന്ന് അറസ്റ്റ് ചെയ്തത്. കോഴിക്കോട് നാർക്കോട്ടിക് അസിസ്റ്റൻറ് കമ്മീഷണർ ബോസിന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ കുന്നമംഗലം എസ്‌ഐയും സിറ്റി ഡാൻസാഫും ചേർന്ന് നടത്തിയ നീക്കത്തിലാണ് ഇരുവരും പിടിയിലായത്.

 ചില്ലറ വിൽപനക്കാർക്കും നഗരത്തിലെ മാളുകളും ടർഫുകളും കേന്ദ്രീകരിച്ചാണ് വിൽപന നടത്തുക. മുസമ്മിൽ സംസ്ഥാനത്തിന് അകത്തും പുറത്തും മോഷണക്കേസുകളിലും കഞ്ചാവ് കേസുകളിലും പിടിക്കപ്പെട്ടിട്ടുണ്ട്.