കോഴിക്കോട്  75 വയസ്സുകാരിയെ പീഡിപ്പിച്ച 74-കാരൻ അറസ്റ്റിൽ 

എലത്തൂരിൽ വീട്ടിൽ തനിച്ചുതാമസിക്കുകയായിരുന്ന 75 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 74-കാരനായ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു.

 

 കോഴിക്കോട് : എലത്തൂരിൽ വീട്ടിൽ തനിച്ചുതാമസിക്കുകയായിരുന്ന 75 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 74-കാരനായ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു. 

കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശി ബിലാലിനെയാണ് എലത്തൂർ ഇൻസ്‌പെക്ടർ കെ.ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.