നാദാപുരത്ത് താടിവടിക്കാത്തതിനെ തുടർന്ന് പ്ലസ്‍വൺ വിദ്യാർത്ഥി സീനിയർ വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചു

നാദാപുരം പേരോട് എംഐഎം ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്കായിരുന്നു മർദനമേറ്റത്

 
Murder of Thamarassery student; The police charged the five students who beat up Shahbaz with the crime of murder

താടി വടിച്ചില്ലെന്നും ഷര്‍ട്ടിന്റ ബട്ടന്‍ ഇട്ടില്ലെന്നും പറഞ്ഞായിരുന്നു ആക്രമണം

കോഴിക്കോട് : നാദാപുരത്ത് താടിവടിക്കാത്തതിനെ തുടർന്ന് പ്ലസ്‍വൺ വിദ്യാർത്ഥി സീനിയർ വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചു. നാദാപുരം പേരോട് എംഐഎം ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്കായിരുന്നു മർദനമേറ്റത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. താടി വടിച്ചില്ലെന്നും ഷര്‍ട്ടിന്റ ബട്ടന്‍ ഇട്ടില്ലെന്നും പറഞ്ഞായിരുന്നു ആക്രമണം. പരീക്ഷ എഴുതാൻ വന്ന വിദ്യാർത്ഥിയെയാണ് ആക്രമിച്ചത്. ആക്രമത്തിൽ വിദ്യാർത്ഥിയുടെ കർണപടത്തിൽ സാരമായ പരുക്കേറ്റു. തുടർന്ന് പരിക്കേറ്റ വിദ്യാർത്ഥി പൊലീസിൽ പരാതി നൽകി. നാല് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു.