കോഴിക്കോട് പൊലീസ് പിടികൂടിയ വാഹനം സ്റ്റേഷനില്‍ നിന്ന് ഇറക്കാനെത്തിയത് എംഡിഎംഎയുമായി; യുവാവിനെ അറസ്റ്റ് ചെയ്തു
യുവാവിനെ ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തു. നല്ലളം ചോപ്പന്‍കണ്ടി സ്വദേശി അലന്‍ ദേവ്(22)നെയാണ് നല്ലളം ഇന്‍സ്‌പെക്ടര്‍ സുമിത്ത് കുമാറും സംഘവും പിടികൂടിയത്.
Mar 27, 2025, 11:58 IST

വാഹനം സ്റ്റേഷനില്‍ നിന്ന് ഇറക്കാനായിരുന്നു അമല്‍ ദേവ് ബുധനാഴ്ചയെത്തിയത്
കോഴിക്കോട് : ഫറോക്ക് പൊലീസ് പിടികൂടിയ വാഹനം സ്റ്റേഷനില്‍ നിന്ന് ഇറക്കാനെത്തിയത് എംഡിഎംഎയുമായി. യുവാവിനെ ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തു. നല്ലളം ചോപ്പന്‍കണ്ടി സ്വദേശി അലന്‍ ദേവ്(22)നെയാണ് നല്ലളം ഇന്‍സ്‌പെക്ടര്‍ സുമിത്ത് കുമാറും സംഘവും പിടികൂടിയത്. കോഴിക്കോട് ഫറോക്കിലാണ് സംഭവം.
ചൊവ്വാഴ്ച രാത്രി നല്ലളം പൊലീസ് വാഹന പരിശോധനയില്‍ അലന്‍ ദേവിന്റെ ബൈക്ക് പിടികൂടിയിരുന്നു. വാഹനം സ്റ്റേഷനില്‍ നിന്ന് ഇറക്കാനായിരുന്നു അമല്‍ ദേവ് ബുധനാഴ്ചയെത്തിയത്. എന്നാല്‍ പെരുമാറ്റത്തില്‍ സംശയം തോന്നി പരിശോധിച്ചപ്പോള്‍ 1.6 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു.