യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് അശ്ലീല ഇൻസ്റ്റഗ്രാം അക്കൗണ്ട്; യുവാവ് അറസ്റ്റിൽ
യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് അശ്ലീല ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമിച്ച യുവാവ് അറസ്റ്റിൽ
Mar 14, 2025, 12:15 IST

യുവതിയുടെ പരാതിയിൽ, മെസേജിന്റെ ഐപി അഡ്രസ് ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് മെൽവിനെ പോലീസ് അറസ്റ്റ് ചെയ്തത്
കോഴിക്കോട് : യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് അശ്ലീല ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമിച്ച യുവാവ് അറസ്റ്റിൽ. പരസ്യമോഡലായ യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് അക്കൗണ്ട് നിർമിച്ച തൃശ്ശൂർ ഈസ്റ്റ് ഫോർട്ട് സ്വദേശി പുത്തൻവീട്ടിൽ മെൽവിൻ വിന്‍സന്റിനെയാണ് സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. ഇങ്ങനെ നിർമിച്ച ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് യുവതിയുടെ ബന്ധുക്കൾക്ക് അടക്കം മെൽവിൻ അശ്ലീല മെസ്സേജുകൾ അയച്ചിരുന്നു. യുവതിയുടെ പരാതിയിൽ, മെസേജിന്റെ ഐപി അഡ്രസ് ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് മെൽവിനെ പോലീസ് അറസ്റ്റ് ചെയ്തത്.