തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘർഷം; ആറു പേർക്ക് പരുക്ക്

രുക്കേറ്റ പ്രിൻസ് , ബെൻജോൺസൺ, ഹരിശങ്കർ, അലോഷി, ആരോൺ, അർജുൻ എന്നിവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

 
thirunakkara temple attack

ആക്രമണത്തിനിടെ ഒരു വിഭാഗം കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയും, വടിവാൾ വീശുകയും ചെയ്തു

കോട്ടയം : കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിനിടെ കുരുമുളക് സ്‌പ്രേ പ്രയോഗവും കത്തിക്കുത്തും.  സംഘർഷത്തിൽ ആറു പേർക്ക് പരുക്കേറ്റു. പരുക്കേറ്റ പ്രിൻസ് , ബെൻജോൺസൺ, ഹരിശങ്കർ, അലോഷി, ആരോൺ, അർജുൻ എന്നിവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രിയിൽ നടന്ന ഗാനമേളയ്ക്കിടെയാണ് സംഘർഷമുണ്ടായത്. കരുതിക്കൂട്ടി എത്തിയ അക്രമി സംഘം പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ആക്രമണത്തിനിടെ ഒരു വിഭാഗം കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയും, വടിവാൾ വീശുകയും ചെയ്തു.

ഇതിനിടെയാണ് രണ്ടു പേർക്ക് കുത്തേറ്റത്. സംഘർഷത്തിനിടെ തിരുനക്കര മൈതാനത്ത് ഗാനമേളയ്ക്കായി തയ്യാറാക്കിയിരുന്ന മൈക്ക് സെറ്റും റോഡിലേയ്ക്കു മറിഞ്ഞു വീണു. കൂടുതൽ പൊലീസെത്തിയാണ് സംഘർഷം നിയന്ത്രണ വിധേയമാക്കിയത്.