കോട്ടയത്ത് പൊലീസുകാർക്ക് നേരെ ലഹരി സംഘത്തിൻ്റെ ആക്രമണം

ആക്രമണത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു

 
kottayam drug gang attack police men

ലഹരി സംഘത്തിലെ ആറ് പേരെ മരങ്ങാട്ടുപള്ളി പൊലീസ് കസ്റ്റഡിയിൽ എടുത്തു

കോട്ടയം : കോട്ടയം: പാലാ കടപ്ലാമറ്റത്ത് പൊലീസുകാർക്ക് നേരെ ലഹരി സംഘത്തിൻ്റെ ആക്രമണം. ആക്രമണത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. മരങ്ങാട്ടുപള്ളി പൊലീസ് സ്റ്റേഷനിലെ സി പി ഒ മാരായ മഹേഷ്, ശരത്, ശ്യാം കുമാർ എന്നിവർക്കാണ് പരിക്കേറ്റത്.

ലഹരി സംഘത്തിലെ ആറ് പേരെ മരങ്ങാട്ടുപള്ളി പൊലീസ് കസ്റ്റഡിയിൽ എടുത്തു. വയലാ സ്വദേശികളായ കൈലാസ് കുമാർ, ദേവദത്തൻ, അർജുൻ ദേവരാജ്, ജെസിൻ ജോജോ, അതുൽ പ്രദീപ്, അമൽ ലാലു എന്നിവരാണ് പിടിയിലായത്.