കൊല്ലത്ത് എട്ടു വയസുകാരനെ പീഡിപ്പിച്ച 49കാരന് 40 വർഷം കഠിനതടവ്

 

പുനലൂർ: എട്ടു വയസുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയ 49കാരന് 40 വർഷം കഠിനതടവ്. കുളത്തൂപ്പുഴ തിങ്കൾകരിക്കകം വേങ്ങവിള വീട്ടിൽ കെ. ഷറഫുദ്ദീനാണ് പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജില്ലാ ജഡ്ജി എം. മുഹമ്മദ് റയീസ് ശിക്ഷ വിധിച്ചത്. പ്രതി 70,000 രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു.

പിഴത്തുക പീഡനത്തിന് ഇരയായ കുട്ടിക്ക് നൽകാനും കോടതി ഉത്തരവായി. പിഴത്തുക ഒടുക്കാത്ത പക്ഷം 18 മാസം കൂടി പ്രതി തടവ് അനുഭവിക്കേണ്ടിവരും. 2020 മെയിലാണ് കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്.

കുളത്തൂപ്പുഴ എസ്.ഐയായിരുന്ന വി. ജയകുമാർ ആണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. അജിത്ത് ഹാജരായി.