കൊല്ലത്ത് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
Nov 1, 2025, 19:30 IST
കൊല്ലത്ത് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കടയ്ക്കൽ കാഞ്ഞിരത്തുമൂട് സ്വദേശി അജുഷ് അശോകനാണ് പിടിയിലായത്. ഇയാളിൽ നിന്ന് 15 ഗ്രാം MDMA ഡാൻസാഫ് സംഘം കണ്ടെത്തി. കടയ്ക്കൽ പാലക്കൽ വാർഡിലെ സിപിഎം പഞ്ചായത്ത് അംഗത്തിന്റെ മകനാണ് ഇയാൾ.
ബാംഗ്ലൂരിൽ നിന്ന് ട്രെയിൻ മാർഗം കൊല്ലത്ത് എത്തിച്ച ശേഷം ബസിൽ നാട്ടിലേക്ക് വരവേയാണ് ഇയാളെ പിടികൂടിയത്.